---
title: "ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം"
english_title: "Middle-aged man dies tragically after being shocked by induction cooker"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/315756/Middle-aged man dies tragically after being shocked by induction cooker"
published_at: "2025-09-19T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd180f813ce_1000335167.jpg"
keywords: []
---

# ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ : ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം. മുണ്ടേരി ഹരിജൻ കോളനി റോഡ് പാറക്കണ്ടി ഹൗസിൽ ഗോപാലന്റെ മകൻ കൊളപ്പറത്ത് മനോജ് ആണ് മരിച്ചത്.

## Article Content

കണ്ണൂർ : ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം. മുണ്ടേരി ഹരിജൻ കോളനി റോഡ് പാറക്കണ്ടി ഹൗസിൽ ഗോപാലന്റെ മകൻ കൊളപ്പറത്ത് മനോജ് ആണ് മരിച്ചത്.

ഇന്നലെ രാത്രി 7.45 ഓടെയാണ് സംഭവം. വീട്ടിലെ അടുക്കളയിൽ വെച്ച് ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റ് കിടക്കുന്നത് കണ്ട മനോജിനെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/315756/Middle-aged man dies tragically after being shocked by induction cooker)